ക്രിസ്തുവിൽ വസിക്കും എനിക്കു

ക്രിസ്തുവിൽ വസിക്കും എനിക്കു

എപ്പോഴും സന്തോഷമേ

 

എന്തെല്ലാം കഷ്ടം വന്നാലും

ഏതെല്ലാം നഷ്ടം വന്നാലും

ആരെല്ലാം പഴിച്ചെന്നാലും

ഞാൻ ഭയപ്പെട്ടു പോകയില്ല

 

ശത്രുക്കൾ ചുറ്റും നിന്നാലും

മിത്രങ്ങൾ ഹസിച്ചെന്നാലും

ഗാത്രമെല്ലാം ക്ഷയിച്ചാലും

ഞാൻ ഭയപ്പെട്ടു പോകയില്ല

 

സൂര്യൻ ഇരുണ്ടുപോയാലും

താരകങ്ങൾ താഴെ വീണാലും

ഭൂതലം വെന്തഴിഞ്ഞാലും

ഞാൻ ഭയപ്പെട്ടു പോകയില്ല

 

മണ്ണിലെൻ വാസം തീരുമ്പോൾ

വിണ്ണിലെൻ വീട്ടിൽ ചേരുമ്പോൾ

നിന്ദകൾ തീർന്നു പാടും ഞാൻ

എൻകണ്ണുനീർ തോർന്നു വാഴും ഞാൻ.