ക്രിസ്തുനാമത്തിന്നനന്തമംഗളം ദിവസ്ഥരേ!

ക്രിസ്തുനാമത്തിന്നനന്തമംഗളം ദിവസ്ഥരേ!

നിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിൻ തൽപ്പദേ

 

രാജയോഗ്യമായ പൊൽക്കിരീടമേകി രാജനെ

സാദരമലങ്കരിച്ചു വീണു വന്ദിച്ചീടുവിൻ

 

യിസ്രയേൽ പ്രഭുക്കളേ ഭവത്സഹായ മൂർത്തിയെ

വിദ്രുതം കിരീടമേകി വാഴ്ത്തുവിൻ വണങ്ങുവിൻ!

 

കയ്പ്പുകാടി വിസ്മരിച്ചിടാഞ്ഞ ഭക്തഭൃത്യനെ

ശുദ്ധിമത്സമാജമേ, കിരീടമേകി വാഴ്ത്തുവിൻ

 

വിശ്വവംശപുഷ്കരസ്ഥ താരസഞ്ചയങ്ങളെ

വിശ്വവന്ദിതന്നു പൊൽക്കിരീടമേകി വാഴ്ത്തുവിൻ.