കരുണനിറഞ്ഞവനേ എന്നെ കരുതും നല്ലവനേ

കരുണനിറഞ്ഞവനേ എന്നെ കരുതും നല്ലവനേ

കരളലിഞ്ഞെന്നും കണ്മണിപോലെ കാത്തിടുമുന്നതനേ

 

എന്നേശുനാഥാ സ്തോത്രം

സ്തോത്രമെന്നും സ്തോത്രമെന്നും

എൻജീവകാലമെന്നും

 

ഇരുളിൻ വഴികളിലും തുണയരുളും വല്ലഭനേ

ഹൃദയം കലങ്ങി മിഴികൾ നനഞ്ഞാൽ

കണ്ണീർ തുടപ്പവനേ

 

ഇരവിൽ മറവിടമേ പൊൻപുലരിയിൽ മന്നയുമേ

മാറയിൽ മധുവും പാറയിൽ ജലവും

സർവ്വവും നീ മാത്രമേ

 

സ്നേഹത്തിന്നുറവിടമേ നിന്നെ സ്നേഹിക്കും ഞാനെന്നുമേ

എന്നെയും സ്നേഹിച്ചു ജീവനും തന്ന എന്നേശുനായകനേ