കരുണാസാഗരമേദേവാ തരിക നിൻ കൃപാവരങ്ങൾ

കരുണാസാഗരമേദേവാ തരിക നിൻ കൃപാവരങ്ങൾ

ജീവിച്ചാലും നാഥാ! മരിച്ചാലും ദേവാ

മഹിമ തൃപ്പാദത്തിലേറ്റിടുവാൻ

 

പാപത്തെ വെറുത്തിടുവാൻ ഈ ലോകത്തെ ജയിച്ചിടുവാൻ

ദൈവത്തിൻ ശക്തിയിൽ ഞാൻനിത്യം

ഭക്തിയിൽ വളർന്നിടുവാൻ

 

ദൈവത്തിൽ വസിച്ചിടുവാൻ ദിവ്യസ്നേഹത്തിൽ രസിച്ചിടുവാൻ

ആത്മാവിൽ ഫലം കായ്പാൻനാഥാ

തരിക നിൻകൃപാവരങ്ങൾ

 

തിരുഹിതം തികച്ചിടുവാൻനാഥാ!

യാഗമായ് സമർപ്പിക്കുവാൻ

പരിശുദ്ധനനുരൂപമായ്

രൂപാന്തരം വരുത്തിടുവാൻ

 

വരവിന്നായൊരുങ്ങിടുവാൻ

പ്രാണപ്രിയനെയെതിരേൽക്കുവാൻ

വിശുദ്ധിയെ തികച്ചിടുവാൻകർത്താ

തരികനിൻ വരദാനങ്ങൾ.