കാൽവറി മലമേൽ കാണുന്ന

കാൽവറി മലമേൽ കാണുന്ന അൻപിൻ സ്വരൂപനാം യേശുവേ

നിന്മരണം കൊണ്ടെന്റെ പാപബന്ധനം നീ നീക്കിയല്ലോ

 

ഓർത്തുപാടി സ്തുതിക്കുന്നേ നാഥനേ നിൻ സ്നേഹത്തെ

നിൻകൃപകളോർത്തെന്നും വാഴ്ത്തി വണങ്ങിടുന്നേ

 

കഷ്ടതകൾ ജീവിതത്തിൽ ആഞ്ഞടിക്കും നേരത്തിൽ

തുഷ്ടിയരുളും നാഥൻ എന്നെ ആശ്വസിപ്പിച്ചിടുന്നു

 

പൂർണ്ണമായ് സമർപ്പിക്കുന്നേ നാഥനേ എൻജീവിതത്തെ

നിൻ വചനത്താലെന്നെ എന്നും ആശീർവ്വദിച്ചിടണമേ

 

കാത്തുകൺകൾ കൊതിക്കുന്നേ നാഥനേ നിൻ വരവിന്നായ്

എന്നു വന്നു ചേർത്തിടും നീ എന്നെ സ്വർഗ്ഗരാജ്യേ വസിച്ചിടുവാൻ