ജീവിതക്കുരിശിൻ ഭാരം ഏറിവന്നീടിൽ

ജീവിതക്കുരിശിൻ ഭാരം ഏറിവന്നീടിൽ

പാവനകരങ്ങൾ നീട്ടി താൻ നടത്തിടും

 

യേശുനാഥനെന്റെ കണ്ണുനീർ തുടച്ചിടും

തൻകരങ്ങൾ നീട്ടിയെന്നെത്താൻ തഴുകിടും

 

പാപികളെ പാവനരായുയർത്തിടുവാനായ്

പാഴ്മരുവാം പാരിടത്തിൽ തേടിവന്നവനാം

 

ശത്രുവിന്നായ് ജീവരക്തം സർവ്വമേകിയവൻ

മർത്യരിലും ഉത്തമനാം കാത്തിടും നിത്യം

 

വൈരികളെൻ ചുറ്റിനുമങ്ങാഞ്ഞടുത്താലും

പാരിടമെനിക്കെതിരായാഞ്ഞുലഞ്ഞാലും

 

മർത്യരെല്ലാം മാറിയാലും കൂടെ നിന്നിടും

കത്തിടും മത്മാനസത്തെ മുത്തിടും നാഥൻ

 

ഭൂവിതിലെ ക്ലേശമേറെ നീളുകില്ലിനി

ദൂതരുമൊത്തെത്തിടും താൻ ചേർത്തിടും ചാരേ.