ജയ ഗീതം ഗീതം പാടിടുവിൻ

ജയ ഗീതം ഗീതം പാടിടുവിൻ

യേശുക്രിസ്തുവിൻ സൈന്യങ്ങളെ അനുദിനവും

യേശു രാജാധിരാജൻ ജയിക്കട്ടെ യെരിഹൊ

മതിലുകൾ വീണിടട്ടെ സ്തുതിധ്വനിയാൽ

 

നാമിന്നു പാടി പുകഴ്ത്തിടാം

നാടെങ്ങും മുഴങ്ങട്ടെ തൻനാമം

തേജസ്സെഴുന്ന ക്രൂശിൻ സുവാർത്ത

ദേശരഖിലരുമറിയട്ടെ

 

ഘോര വിപത്തുകളണഞ്ഞാലും

പാരിടമിളകിയുലഞ്ഞാലും

പതറുകില്ല യേശുവിൻ ജനത

പാട്ടുപാടിയുണർന്നിടുമെ

 

യേശുതാൻ വഴിയും സത്യവുമാം

ജീവനും മോക്ഷ കവാടവുമാം

പാപികളാകും മാനവർക്കെല്ലാം

ഏകരക്ഷകൻ താൻ തന്നെയാം

 

മരണത്തെ ജയിച്ചുയിർത്തേശുപരൻ

പരമതിൽ വാഴുന്നുന്നതനായ്

പാരിലനീതികളാകയും നീക്കി

വാഴുവാൻ വേഗം വരും! വരും!