ഇന്നെയോളം എന്നെ നടത്തി

ഇന്നെയോളം എന്നെ നടത്തി ഇന്നെയോളം എന്നെ പുലർത്തി

എന്റെ യേശു എത്ര നല്ലവൻ അവൻ എന്നെന്നും മതിയായവൻ

 

എന്റെ പാപഭാരമെല്ലാം തന്റെ ചുമലിൽ ഏറ്റുകൊണ്ട്

എനിക്കായ് കുരിശിൽ മരിച്ചു എന്റെ യേശു എത്ര നല്ലവൻ

 

എന്റെ ആവശ്യങ്ങളറിഞ്ഞ് ആകാശത്തിൻ കിളിവാതിൽ തുറന്ന്

എല്ലാം സമൃദ്ധിയായ് നൽകിടുന്ന എന്റെ യേശു എത്ര നല്ലവൻ

 

മനോഭാരത്താൽ വലഞ്ഞ് മനോവേദനയാൽ നിറഞ്ഞ്

മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾ എന്റെ യേശു എത്ര നല്ലവൻ

 

രോഗശയ്യയിലെനിക്കു വൈദ്യൻ ശോകവേളയിൽ ആശ്വാസകൻ

കൊടുംവെയിലതിൽ തണലുമവൻ എന്റെ യേശു എത്ര നല്ലവൻ

 

ഒരു നാളും കൈവിടില്ല ഒരു നാളും ഉപേക്ഷിക്കില്ല

ഒരുനാളും മറുക്കുകില്ല എന്റെ യേശു എത്ര വിശ്വസ്തൻ

 

എന്റെ യേശു വന്നിടുമ്പോൾ തിരുമാർവ്വോടണഞ്ഞിടും ഞാൻ

പോയപോൽ താൻ വേഗം വരും

എന്റെ യേശു എത്ര നല്ലവൻ