ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ

ഇടയൻ നല്ലിടയൻ യഹോവ നല്ലിടയൻ

ആടിനെ തേടുന്ന ആടലകറ്റുന്ന യാഹെനിക്കിടയനല്ലോ

 

പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തുന്നവൻ സ്വച്ഛജലനിധി കാട്ടുന്നവൻ

മരണത്തിൻ കൂരിരുൾ താഴ്വരയതിലും നൽശരണമങ്ങേകുന്നവൻ

 

കൂടുവെടിഞ്ഞതാമാടിനെ തേടി വൻപാടുകളേറ്റവനാം

നേടിയെടുത്തു തൻ വീടുവരെ തോളിലേറ്റി നടപ്പവനാം.