ഏറെയാമോ നാളിനിയും

 

ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ!

 

ദുരിതമെഴുമീ ധരയിൽ വന്നോ!

കുരിശിലുയരും എനിക്കായ് തന്നോ! ആ ആ ആ

പ്രേമനിധിയെ കാണുവതെന്നിനി?

 

എന്നെയോർത്തു കരഞ്ഞ കണ്ണിൽ

മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ

ചെന്നു നേരിൽ കാണുവതെന്നിനി?

 

വിശ്വസിപ്പോർ വീതമായി

വിശ്വമേകും വിനകൾ തീർക്കും ആ ആ ആ

വീട്ടിൽ ചെന്നു ചേരുവതെന്നിനി?

 

പിരിഞ്ഞുപോയ പ്രിയരെ കണ്ടു

പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ

പുതിയ ഗീതം പാടുവതെന്നിനി?

 

ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ

എന്നും കാണും തൻ മുഖമെന്നാൽ ആ ആ ആ

മുഖാമുഖമായ് കാണുവതെന്നിനി?

Your encouragement is valuable to us

Your stories help make websites like this possible.