എൻയേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ

എൻയേശുവേ രക്ഷകാ നല്ല സ്നേഹിതൻ നീ

മാറാത്ത മാധുര്യവാൻനീയോ

ഇന്നലേമിന്നും എന്നുമനന്യനായ് മന്നിലെൻ കൂടെയുണ്ട്

 

എൻ വേദനവേളയിൽ നീ വരും തുണയായ്

പേടിക്കയില്ലിനീ ഞാൻഎന്നിൽ

നൽകിയതെല്ലാം നന്മയിൻ കരുതൽ എന്നൊരു നാളറിയും

 

എൻജീവിതഭാരങ്ങൾ ആരിലുമധികം

നീയറിയുന്നുവല്ലോ നാഥാ

നിന്നിലല്ലാതെയാരിൽ ഞാൻ ചാരിടും നീറുന്ന ശോധനയിൽ

 

ഈ ലോകസാഗരത്തിൽ വൻതിരമാലകൾ

ആഞ്ഞടിക്കും നേരത്തിൽനിന്റെ

ആണികളേറ്റ പാണിയാലെന്നെ നീ അൻപോടു താങ്ങിടുന്നു

 

എന്നാധികൾ തീർപ്പാൻ എന്നു നീ വരുമോ

എന്നുമെന്നാശയതാം അന്നു

ഖിന്നതയകന്നു നിന്നോടുകൂടെ ഞാൻ എന്നാളും വാണിടുമേ.