എന്തുഭാഗ്യം ജീവിതത്തിൽ!

എന്തുഭാഗ്യം ജീവിതത്തിൽ!

എന്തു മോദമെന്നുള്ളത്തിൽ!

എൻപാപഭാരമെല്ലാം

നീങ്ങിപ്പോയി ഹല്ലേലുയ്യാ!

 

പാപത്തിൻ കുഴിയിൽ കിടന്നു

പാരം കേണുവലഞ്ഞവൻ ഞാൻ

പരമസന്തോഷമുള്ളിൽ

പകർന്നിന്നു പുതുഗീതം പാടിടുന്നു

 

ആദ്യമെന്നെയവൻ സ്നേഹിച്ചു

ആദിയുഗങ്ങൾക്കു മുന്നമേ താൻ

അഗതിയാമെന്നെ ദൈവം

അനുഗ്രഹിച്ചവകാശിയാക്കിയല്ലോ

 

തൻ നിണം മൂലമായ് മോചനം തന്നു

തൻസ്വന്തമാക്കിയെന്നെ

അവനിനിയെന്നിലും ഞാൻ

അവനിലുമാകയാൽ ഭാഗ്യവാനാം

 

ആയിരം പതിനായിരത്തിൽ

അതിസുന്ദരനെൻ മനുവേൽ

അവനെന്നും മാധുര്യവാൻ

ആരുമില്ലെനിക്കിതുപോലൊരുവൻ.