എൻപ്രിയനെപ്പോൽ സുന്ദരനായ്

എൻപ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ

കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല

 

സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര

പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ

മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ - ഈ

 

സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ

സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ

 

യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ

പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ

 

ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ

മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ

 

വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന

ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ

 

പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ

നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ.