എന്നിൽ കനിയും ദൈവം

എന്നിൽ കനിയും ദൈവം

എന്റെ വേദനകളിൽ ശോധനകളിൽ

ഏറ്റം അടുത്ത തുണയവനാം

 

എന്നും സ്നേഹിതരില്ലരികിൽ

ഒന്നായിരുന്നോർ പിരിഞ്ഞിടുമേ

എന്നും പിരിയാതരികിൽ വരും

ഇന്നുമെന്നുമനന്യനവൻ

 

എല്ലാ നാളും പുകഴ്ത്തിടും ഞാൻ

നല്ലവനാം തൻ വൻകൃപയെ

വല്ലഭൻ തൻകൈകളിൽ ഞാൻ

അല്ലും പകലും നിർഭയനാം

 

നീർത്തോടുകളിൽ മാനിനെപ്പോൽ

ആർത്തിയോടവനെത്തേടിടും ഞാൻ

പാർത്തിടും തൻ പദമരികിൽ

തീർത്തിടും എൻപശിദാഹം

 

കണ്ണുകളിന്നു കൊതിക്കുന്നെൻ

കർത്തനെ നേരിൽ കണ്ടിടുവാൻ

നിത്യത മുഴുവൻ തന്നരികിൽ

ഭക്തരുമൊത്തു പാർത്തിടുവാൻ.