എന്നെന്നും പാടിടും ഞാൻ

എന്നെന്നും പാടിടും ഞാൻ

എൻ ജീവകാലം എന്നും സ്തുതിഗീതം

പാടിടും വല്ലഭ! ഞാൻ

 

മാനവരാശിയിൻ മാലിന്യം നീക്കുവാൻ

മരക്കുരിശിൽ മരിച്ച മശീഹാ

മന്ദത നീക്കിയെന്നുമെൻ ജീവിതം

ക്രിസ്തുവിൽ ധന്യനായ് ഞാൻ

 

ഊഴിയിൻ മക്കൾക്കു ഉന്നത ജീവൻ

നൽകാനാരും ഇല്ലാതിരുന്നപ്പോൾ

ഉന്നതദൈവം ഊഴിയിൽ വന്നു

തൻജീവൻ തന്നെന്നെ സ്വന്തമാക്കി

 

വന്നിടൂ മാനവസ്നേഹിതരേ! നിങ്ങൾ

രക്ഷകനേശുവിൻ സന്നിധിയിൽ

പാപാന്ധകാരം നീക്കുവാനെന്നും

വേറില്ലൊരു നാമം നൽകിയത്

 

എൻ പ്രാണനായകാ! നിൻപാദസേവ

ഒന്നുമാത്രമേയെൻ ജീവിതത്തിൽ

വേണ്ടായെൻ നാഥാ ഈ ഭൂവിലുന്നതി

നിൻ സാക്ഷ്യമല്ലാതില്ലെനിക്ക്.