എന്നന്തരംഗവും എൻജീവനും ജീവനുള്ള

എന്നന്തരംഗവും എൻജീവനും ജീവനുള്ള

ദേവനെ സ്തുതിച്ചിടുന്നിതാ നീ നല്ലവൻ

നീ വല്ലഭൻ എൻരക്ഷകാ മഹാപ്രഭോ!

 

കണ്ണുനീരിൻ താഴ്വരയിൽ ഞാൻ നടന്നിടും

നേരവും നിൻ കൈകളെന്നെ പിന്തുടർന്നിടും

നിന്നാലയേ വസിക്കുവാനീ ഏഴയെന്നെയും

നീ തീർത്തതാൽ ഞാൻ

ഭാഗ്യവാനായ് തീർന്നു നിശ്ചയം

 

ഞാൻ വസിക്കുമീയൊരുദിനം നിന്നന്തികേ

ആയിരം ദിനങ്ങളേക്കാൾ ശ്രേഷ്ടമേ തവ

സന്നിധാനമെന്റെ നിത്യആശ്രയം വിഭോ!

സർവ്വവും തരുന്നിതാ ഞാൻ

നിൻ കരങ്ങളിൽ.