എനിക്കിനി ജീവൻ ക്രിസ്തുവത്രേ

 

എനിക്കിനി ജീവൻ ക്രിസ്തുവത്രേ

മരിക്കിലുമെനിക്കതു ലാഭമത്രേ

 

പലവിധ ശോധന നേരിടുകിൽ ഇനി

മലപോൽ തിരനിരയുയർന്നിടുകിൽ

കലങ്ങുകയില്ല ഞാനവനരികിൽ

അലകളിൻ മീതെ വന്നിടുകിൽ

 

ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കും ഞാൻ

മരിക്കുകിൽ തന്നരികിൽ വിശ്രമിക്കും

ഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻ

ഭാഗ്യത്തിനിണയില്ല

 

പരത്തിലാണെന്നുടെ പൗരത്വം ഇനി

വരുമവിടന്നെൻ പ്രാണപ്രിയൻ

മണ്മയമാമെന്നുടലന്നു

വിണ്മയമാം എൻ വിന തീരും.