എനിക്കായൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്

സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ

ഇനി ലോകത്തെ സ്നേഹിച്ചിടുവാൻ

ഒരുകാലത്തും പോകയില്ല ഞാൻ

 

എന്റെ ആയുസ്സിൻ ദിനമൊക്കെയും

നിന്നെമാത്രം ഞാനിനി സേവിക്കും

എന്റെ പ്രാണനായകനേശുവേ

നിന്റെ സ്നേഹം നീ എനിക്കേകിടണേ

 

ഏഴയാകുന്ന എന്നെ സ്നേഹിച്ച

നിന്റെ സ്നേഹം എത്രയോ ആശ്ചര്യം

എന്റെ പാപശാപങ്ങൾ നീക്കി നിൻ

തിരു ജീവനാൽ എന്നെ നിറച്ചല്ലോ

 

എന്റെ ദേഹവും തിരു ആലയമായ്

നിന്റെ ആത്മാവേ എനിക്കേകിയതാൽ

തിരുനാമത്തിൻ മഹത്വത്തിനായ്

ഇനി ജീവിപ്പാൻ കൃപ നൽകുക

 

പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽ

ഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻ

എന്റെ ദേഹവും ദേഹി ആത്മാവും

സമ്പൂർണ്ണമായ് സമർപ്പിക്കുന്നേൻ