എൻ ജീവനാഥാ എൻ പേർക്കായ്

എൻ ജീവനാഥാ എൻ പേർക്കായ് ക്രൂശിൽ മരിച്ചു നീ

എൻ പാപം പോക്കാൻ യാഗമായ് രക്തം ചൊരിഞ്ഞു നീ

 

വന്ദിക്കുന്നു നിൻ പാദത്തിൽ

നന്ദിയോടിന്നും രക്ഷകാ

ആരാധിച്ചിടുന്നു എൻ ആത്മാവിൽ മോദമായ്

 

സ്വർഗ്ഗത്തിൽ സത്യകൂടാരം സ്ഥാപിച്ച നായകാ

മൺപാത്രമായ എന്നിൻ നിൻ സ്നേഹം പകർന്നല്ലോ

 

നിൻ മാർവ്വിൽ എന്നെ ചേർത്തതാൽ ഞാൻ എത്ര ഭാഗ്യവാൻ

നിത്യമാം ജീവൻ തന്നതാൽ പാടിടും എന്നും ഞാൻ

 

എൻ ദേഹം ദേഹി ആത്മാവും നിൻ സന്നിധാനത്തിൽ

വീണു വണങ്ങി യാഗമായ് സർവ്വവും നൽകുന്നേൻ.