എക്കാലത്തിലും ക്രിസ്തു മാറുകില്ല

എക്കാലത്തിലും ക്രിസ്തു മാറുകില്ല

എക്കാരണത്താലും എന്നെ കൈവിടില്ല

 

ആരെ ഞാൻ വിശ്വസിക്കുന്നുവെന്നതറിയുന്നവനെന്നന്ത്യം വരെ

എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ തന്നുടെ കരങ്ങൾ കഴിവുള്ളതാം

 

ഇന്നലേമിന്നുമെന്നേക്കുമവൻ അനന്യൻ തൻകൃപ തീരുകില്ല

മന്നിൽ വന്നവൻ വിണ്ണിലുള്ളവൻ വന്നിടുമിനിയും മന്നവനായ്

 

നിത്യവും കാത്തിടാമെന്ന നല്ല വാഗ്ദത്തം തന്ന സർവ്വേശ്വരനാം

അത്യുന്നതന്റെ മറവിൽ വസിക്കും ഭക്തജനങ്ങൾ ഭാഗ്യമുള്ളോർ

 

കളങ്കമെന്നിയെ ഞാനൊരിക്കൽ പളുങ്കുനദിയിൻ കരെയിരുന്നു

പാടിസ്തുതിക്കും പരമനാമം കോടികോടി യുഗങ്ങളെല്ലാം.