ദിനമനു മംഗളം ദേവാധിദേവാ

ദിനമനു മംഗളം ദേവാധിദേവാ

ദേവാധിദേവാ ദേവാധിദേവാ

 

ദിവിമരുവീടും ജീവികളാകെ

ദിനവും നിന്നടിയിണ പണിയുന്നു നാഥാ!

 

നിൻതിരു തേജസ്സന്തരമെന്യേ

ചന്തമായടിയങ്ങൾ കാൺമതിന്നരുൾക

 

തിരുക്കരം തന്നിലിരിക്കുമച്ചെങ്കോൽ

ഭരിച്ചിടുന്നഖിലവും വിചിത്രമാം വിധത്തിൽ

 

ഏതൊരു നാളും നിന്തിരു കൈയാൽ

ചേതന ലഭിച്ചെങ്ങൾ മോദമായ് വാഴ്വൂ

 

നിത്യമാം ജീവൻ പുത്രനിലൂടെ

മർത്യരാമടിയർക്കു തന്ന മഹേശാ!