ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ

ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ

അവൻ നല്ലവനാകയാൽ ദേവനെ

തന്നുടെ കാരുണ്യം എന്നേക്കുമുള്ളത്

എന്നേക്കുമുള്ളതെന്ന്

 

എന്റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ

എന്റെ സമീപമവനെത്തി ഉതവി നൽകാൻ

എല്ലാമായെന്നും എനിക്കുണ്ടവനതാൽ

തെല്ലും ഭയം വേണ്ടിനി

 

മർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ

കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ

ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ

ജയകീർത്തനങ്ങൾ പാടിടും

 

ഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ

ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽ

എത്ര വിഷമതകൾ വന്നാലും

പാടുമെന്നാളും സ്തുതിഗീതങ്ങൾ

 

നിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി

മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതി

നിത്യതയിൽ നമ്മളെത്തുമന്നാളും

തുടരും പരമസ്തുതി.