ദേവാധിദേവൻ നീരാജാധിരാജൻ

ദേവാധിദേവൻ നീരാജാധിരാജൻ

ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ

മന്നിലും വിണ്ണിലും ആരാധ്യനാം നീ

ഉന്നതനന്ദനൻ നീ യോഗ്യനാം

 

നീ എന്നും യോഗ്യൻ, നീ എന്നും യോഗ്യൻ

ദൈവത്തിൻ കുഞ്ഞാടേ നീ യോഗ്യനാം

സ്തോത്രം, സ്തുതി, ബഹുമാനങ്ങളെല്ലാം

സ്വീകരിപ്പാനെന്നും നീ യോഗ്യനാം

 

സ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻ

ദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നു

നീ അറുക്കപ്പെട്ടു നിൻ നിൻ ചിണം ചിന്തി

വീണ്ടെടുത്തെന്നെയും നീ യോഗ്യനാം

 

ക്രൂശിലാ കൂരിരുളിലേകനായി

ദൈവത്താൽ കൈവിടപ്പെട്ടവനായ്

നീ സഹിച്ചു ദൈവക്രോധമതെല്ലാം

എൻ പാപം മൂലമായ്നീ യോഗ്യനാം

 

പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽ

പാപമായ് തീർന്നു നീ ക്രൂശതിന്മേൽ

നീ മരിച്ചു എന്റെ പാപങ്ങൾ പോക്കി

എന്തൊരു സ്നേഹമേ!നീ യോഗ്യനാം