ദേവാദി ദേവ സുതൻ

ദേവാദി ദേവ സുതൻ

ദയയും കൃപയും നിറഞ്ഞവൻ

പാരിൽ ഇതുപോൽ വേറാരുമില്ല

കരുതുവാനായി കൈവിടാതെന്നും

 

പറവകൾക്കാഹാരം നൽകുവോനാം

മറന്നിടാതെന്നെയും പോറ്റിടുമേ

 

പുകയുന്ന തിരികളെ കെടുത്താത്തവൻ

തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേ

 

കുരുടരിൻ കൺകളെ തുറന്നവനാം

മുടന്തരെ നടത്തിയ വല്ലഭനാം

 

വരുമവൻ പ്രതിഫലം തന്നിടുവാൻ

ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ.