ചൂടും പൊൻകിരീടം ഞാൻ

ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽ

വാഴും നിത്യതേജസ്സിൻ പ്രഭാവത്തിൽ

മാറും അന്ധകാരം നീങ്ങും ചിന്താഭാരം

ഖേദമോ പൊയ്പോകും പ്രിയൻ വന്നാൽ

 

പ്രിയൻ വന്നാൽ പ്രിയൻ വന്നാൽ

എൻ ഖേദമോ പൊയ്പോകും പ്രിയൻ വന്നാൽ

 

കാണും ഞാൻ പ്രാണപ്രിയന്റെ ലാവണ്യം

വർണ്ണിക്കും പ്രശസ്തമായ് തൻകാരുണ്യം

കീർത്തിക്കും തൃനാമം ശ്ളാഘിക്കും തൻപ്രേമം

ഹൃദ്യമായ് നിസ്സീമം പ്രിയൻ വന്നാൽ

 

നിൽക്കും വിശുദ്ധരിൻ സമൂഹത്തിൽ പാടും ഹല്ലേലുയ്യാ

ഘോഷസ്വരത്തിൽ വന്ദിക്കും സാഷ്ടാംഗം

നിൽക്കും വിശുദ്ധരിൻ സമൂഹത്തിൽ പാടും ഹല്ലേലുയ്യാ

ഘോഷസ്വരത്തിൽ വന്ദിക്കും സാഷ്ടാംഗം

 

പിഞ്ചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹം സ്വച്ഛന്ദം ഉൾപൂകും

ഞാനും സ്വർഗേഹം വാഴും തൃപ്തിയോടെ

എന്നും വേർപെടാതെ ഭക്തരോടും കൂടെ പ്രിയൻ വന്നാൽ.