ചെന്നിണമേ! എൻ കന്മഷം നീക്കിയ

ചെന്നിണമേ! എൻ കന്മഷം നീക്കിയ ചെന്നിണമേ!

 

ഭൂമിയെ വാക്കിനാൽ നിർമ്മിച്ച ദേവ നീ

ഭൂമിയിൽ വന്നെടുത്തുള്ള ശരീരത്തിൽ

 

നിശ്ചയമായുമെൻ ശിക്ഷാവിധി നീക്കാൻ

രക്ഷിതാവാം ദൈവം ശിക്ഷയേറ്റൂറ്റിയ

 

പാതകർ കൈകളാൽ പാവന ദേഹത്തിൽ

പാടുകളേറ്റതിൽ നിന്നുമൊഴുകിയ

 

പൊൻവെള്ളിയാദിയഴിഞ്ഞുപോം

വസ്തുക്കളെൻ വീണ്ടെടുപ്പിന്നാകായ്കയാൽ ചിന്തിയ

 

ഭദ്രമായ് തീർന്നെന്റെ ജീവിതം സ്വർഗ്ഗത്തിൽ

മുദ്രയായെന്നുമംഗീകരിക്കുന്നതാം

 

കുറ്റം ചുമത്തുമപവാദി മൗനമായ്

കുറ്റമറ്റുളള കുഞ്ഞാടിൻ വിലയേറും.