ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേ!

ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേ!

പലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാൻ

സ്തോത്രം സ്തോത്രമെന്നും സ്തോത്രമേ

 

എന്നെത്തേടി നീ മന്നിൽ വന്നെന്നോ!

എന്നെ സ്നേഹിച്ചാകയാൽ തൻ

ജീവൻ തന്നെന്നോ!

 

അറിവുകേടുകൾ അധികമുണ്ടെന്നിൽ

അറിഞ്ഞു നീ നിൻ അരികിലെന്നെ

ചേർത്തണയ്ക്കണേ

 

തോൽവിയേയുള്ളു എന്നിലോർക്കുകിൽ

കാൽവറിയിലെ വിജയി നീയെൻ

കൈ പിടിക്കണേ

 

സേനയാലല്ല സ്നേഹത്താലല്ലോ

ജയകിരീടമണിഞ്ഞു വാഴും

രാജൻ നീയല്ലോ

 

ഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടും

ശരിക്കു തീരുമന്നു മാത്ര-

മെൻ വിഷാദങ്ങൾ.