അതിശയമായ് അനുഗ്രഹമായ്

അതിശയമായ് അനുഗ്രഹമായ്

അവനെന്നോടുകൂടെയുണ്ട് (2)

ആനന്ദമായ് ആശ്വാസമായ്

അവനെന്നാളും കൂടെയുണ്ട് (4)

 

പാരിലെന്നെ തേടിയീ പാപിയെന്നെ നേടി

യേശുവിൻ സ്നേഹം (2)

തന്നോടു ചേർത്തെന്നെയും... ഹോയ്

തന്നോടു ചേർത്തെന്നെയും (2)

 

അവനെന്റെ പ്രിയൻ ഞാനവൻ തോഴൻ

ആകുലമകറ്റി മാറോടു ചേർത്തു (2)

വീഴാതെന്നെ കാക്കുന്നു..... ¬ഹോയ്

വീഴാതെന്നെ കാക്കും (2)

 

അനുദിനവും ചാരെ അവനെന്റെ

മിത്രം ഭാരങ്ങളേതും സാരമില്ലാതെ (2)

ആനന്ദമായ് നടത്തും... ¬ഹോയ്

ആനന്ദമായ് നടത്തും (2)

 

അല്ലലെല്ലാം തീരും ആത്മനാഥൻ വന്നാൽ

ചേർന്നിടും ഞാനും പ്രിയന്റെ വീട്ടിൽ (2)

കണ്ണീരില്ലാ വീട്ടിൽ....ഹോയ്

കണ്ണീരില്ലാ വീട്ടിൽ (2)