അൻപിൻ ദൈവമെന്നെ നടത്തുന്ന

അൻപിൻ ദൈവമെന്നെ നടത്തുന്ന വഴികൾ അത്ഭുതമേ

അവൻ കൃപകളെന്നിൽ ചൊരിയുന്നതോ അനൽപ്പമേ

 

അഖില ചരാചര രചയിതാവാം

അഖിലജഗത്തിനുമുടയവൻ താൻ

അവനെന്റെ താതനായ് തീർന്നതിനാൽ

അവനിൽ ഞാനെത്രയോ സമ്പന്നനാം

 

അറിയുന്നവനെന്റെ ആവശ്യങ്ങൾ

അടിയനറിയുന്നതിലുപരി

ആവശ്യനേരത്ത് അവൻ തുണയായ്

അതിശയമായെന്നെ പുലർത്തിടുന്നു

 

അണഞ്ഞിടും ഒടുവിൽ ഞാനവന്നരികിൽ

അകതാരിലാകെ എന്നാശയത്

അവിടെയാണെന്നുടെ സ്വന്തഗൃഹം

അനവരതം അതിൽ അധിവസിക്കും