അന്ധകാരത്താലെല്ലാ കണ്ണും

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോൾ

മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

 

എൻമൊഴി കേൾപ്പാൻ ഭൂവിൽ കാതില്ലെങ്കിലും

ചെമ്മയായ് തുറന്ന കാതൊന്നുണ്ടു സ്വർഗ്ഗത്തിൽ

 

മാനുഷികമാം കൈകൾ താണുപോകുമ്പോൾ

ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ടു സ്വർഗ്ഗത്തിൽ

 

ഭൂമയർക്കുള്ള സ്നേഹം നീങ്ങിപ്പോകുമ്പോൾ

ക്ഷാമമേശിടാത്ത സ്നേഹമുണ്ടു സ്വർഗ്ഗത്തിൽ

 

ഉള്ളിലാകുല ചിന്തയുള്ള മർത്യരേ!

വല്ലഭന്റെ കൺകളുണ്ടിക്കല്ലുപാതയിൽ

 

തൻ കരുണയോ പൂർണ്ണമാണു സാന്ത്വനം

ചെയ്‌വതിന്നു നാഥനടുത്തുണ്ടു നിർണ്ണയം

 

പ്രാർത്ഥനയ്ക്കവൻ മുമ്പിൽ സ്തോത്രമോടു നാം

എത്തിയെന്നും തന്റെ വാക്കിലാശ്രയിക്കുവിൻ

 

വിശ്വസിക്കുവാൻ യോഗ്യനായ നാഥനെ

വിശ്വസിച്ചുമനുസരിച്ചും നാൾ കഴിക്കുവിൻ