ആശിഷമാരിയുണ്ടാകും

ആശിഷമാരിയുണ്ടാകും ആനന്ദവാഗ്ദത്തമേ

മേൽനിന്നു രക്ഷകൻ നൽകും

ആശ്വാസ കാലങ്ങളെ

 

ആശിഷമാരി ആശിഷം പെയ്യണമേ

കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേ!

 

ആശിഷമാരിയുണ്ടാകും വീണ്ടും നൽ ഉണർവുണ്ടാം

കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം

 

ആശിഷമാരിയുണ്ടാകും ഹാ! കർത്താ! ഞങ്ങൾക്കും താ

ഇപ്പോൾ നിൻ വാഗ്ദത്തം ഓർത്തു നൽവരം തന്നിടുക

 

ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ

പുത്രന്റെ പേരിൽ തന്നാലും ദൈവമേ!ഇന്നേരത്തിൽ.