ആരുമില്ല നീയൊഴികെ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

പാരിലെൻ പ്രിയാ!

[c2]

നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം

നിന്തിരുമാറിൽ ചാരുമ്പോഴല്ലാതാശ്വസിക്കുമോ

ആശ്വസിക്കുമോ?

 

എളിയവർ നിൻമക്കൾക്കീ ലോകമേതും

അനുകൂലമല്ലല്ലോ നാഥാ!

വലിയവനാം നീയനുകൂലമാണെൻ

ബലവും മഹിമയും നീ താൻ

 

പ്രിയരെന്നു കരുതുന്ന സഹജരെന്നാലും

പ്രിയലേശമില്ലാതെയാകും

പ്രിയനെ നിൻസ്നേഹം കുറയാതെ എന്നിൽ

നിയതം തുടരുന്നു മന്നിൽ

 

ഗിരികളിൽ കൺകളുയർത്തി ഞാനോതും

എവിടെയാണെന്റെ സഹായം?

വരുമെൻ സഹായമുലകമാകാശ

മിവയുളവാക്കിയ നിന്നാൽ

 

മരുവിൽ തൻപ്രിയനോടു ചാരിവരും സഭയാം

തരുണീമണി ഭാഗ്യവതി തന്നെ

മരുഭൂമിവാസം തരുമൊരു ക്ലേശം

അറിയുന്നേയില്ലവൾ ലേശം.