ആരാധിച്ചിടാം ആത്മനാഥനെ

ആരാധിച്ചിടാം ആത്മനാഥനെ

ആയുസ്സിൻ നാളെല്ലാം നന്ദിയോടെ

ഇത്രമാത്രം എന്നെ സ്നേഹിച്ചിടുന്നോരു

രക്ഷകൻ ഇല്ല ഇക്ഷിതിയിൽ (2)

 

സിംഹക്കുഴിയോ, ചെങ്കടൽ ചൂളയോ

എന്തു വന്നീടിലും ഭാരമില്ല

എന്നെ വിളിച്ചവൻ എൻകൂടെയുണ്ടെന്നും

എന്നെ നടത്തിടും അന്ത്യം വരെ

 

എന്തു ഞാൻ തന്നിടും എൻകർത്താ നിനക്കായ്

എന്നെ ഞാൻ തന്നിടുന്നു നിൻകരത്തിൽ

എടുക്ക എന്നെ നീ നിൻഹിതം പോലെന്നും

നടത്തിടേണമെ യേശുനാഥാ

 

ആയിരം ആയിരം ദേവന്മാരേക്കാൾ

എത്രയോ ഉന്നതൻ എന്റെ യേശു

അവനൊപ്പം പറയുവാൻ അവനെപ്പോൽ ആരുമേ

ഇല്ലെനിക്കെന്നുടെ ജീവിതത്തിൽ

 

നാളുകൾ ഓരോന്നായ് തീർന്നൊരു നാളിൽ

നാഥനരികിൽ ഞാൻ അണഞ്ഞിടുമ്പോൾ

ഓടിവരും എന്നെ മാറോടണച്ചിടും

എൻ കണ്ണുനീരെല്ലാം തുടച്ചിടും താൻ.