ആനന്ദമേ എന്താനന്ദമേ

ആനന്ദമേ എന്താനന്ദമേ

യേശു എന്നുള്ളത്തിൽ വന്നതാലെ

 

പാപത്തിൻഭാരം നീങ്ങി മമ

നാവിലുയർന്നു സ്തോത്ര ഗാനം

 

സന്താപമെല്ലാം തീർന്നുയെന്നിൽ

സന്തോഷം വന്നു ഹല്ലേലുയ്യ

 

ഉള്ളം കലങ്ങി നീറിടുമ്പോൾ

ഉണ്ടെനിക്കേശു ആശ്വാസമായ്

 

കൺകൾ നിറയും നേരങ്ങളിൽ

കണ്ണീർ തുടയ്ക്കും തൻ കരങ്ങൾ

 

ഇത്ര സൗഭാഗ്യ ജീവിതം ഹാ!

ഇദ്ധരയിൽവേറില്ലിതുപോൽ