ശോഭയേറും നാടൊന്നുണ്ടത്

ശോഭയേറും നാടൊന്നുണ്ടത്

ശവസംസ്കാര വേളകളില്‍ നാം സാധാരണ കേള്‍ക്കാറുള്ള മറ്റൊരു കീര്‍ത്തനമാണ് “ശോഭയേറും നാടൊന്നുണ്ടതു, കാണാമേ ദൂരെ വിശ്വാസത്താല്‍”എന്നത്.

ഈ ഗാനത്തിന്‍റെ രചയിതാവ് 1836-ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച സാന്‍ഫോര്‍ഡ് ഫില്‍മോര്‍ ബെന്നറ്റ് ആണ്.

വിന്‍കോസിനില്‍ ബെന്നറ്റ് ഔഷധശാല നടത്തിക്കൊണ്ടിരുന്നപ്പോള്‍ അവിടെ നിത്യസന്ദര്‍ശകനായിരുന്നു സംഗീതാദ്ധ്യാപകനായിരുന്ന ജോസഫ് വെബ്സ്റ്റര്‍. അങ്ങനെ ആ സുഹൃത്ബന്ധം വളര്‍ന്നുവന്നു. സംഗീതവും സാഹിത്യവും അവര്‍ ചര്‍ച്ചചെയ്തു.

വെബ്സ്റ്റര്‍ പക്ഷെ വിഷാദരോഗത്തിനടിമയായിരുന്നു. വിഷാദത്തില്‍നിന്നും സുഹൃത്തിനെ മോചിതനാക്കാന്‍ ബെന്നറ്റ് കണ്ടെത്തിയ മാര്‍ഗ്ഗം കവിതകളെഴുതി ഈണമിടാന്‍ വെബ്സ്റ്ററിനെ ഏല്‍പ്പിക്കുക എന്നതായിരുന്നു. അങ്ങനെ ഒരു വിഷാദാവസ്ഥയിലാണ് ഒരു ദിവസം വെബ്സ്റ്റര്‍ ബെണറ്റിന്‍റെ അരികിലെത്തുന്നത്.

തീവ്രമായ നിരാശ ആ മുഖത്ത് നിഴലിക്കുന്നതു കണ്ട ബെന്നറ്റ് ചോദിച്ചു, “എന്താണ് നിന്‍റെ മുഖം ഇന്ന് ഇത്രയേറെ ശോഭയില്ലാതിരിക്കുന്നത്?” വെബ്സ്റ്റര്‍ പറഞ്ഞു. “സാരമില്ല, അത് വേഗം ഭംഗിയേറിയതായിത്തീരും”. ഈ വാക്കുകളാണ് പ്രശസ്തമായ ആ ഗാനത്തിന്‍റെ കോറസിന് പ്രേരകമായത്. കോറസ്സില്‍ തുടങ്ങി അപ്പോള്‍ത്തന്നെ ബെന്നറ്റ് അതിന്‍റെ ചരണങ്ങളും എഴുതിത്തീര്‍ത്തു.

ആ ഗാനത്തിലൂടെ അലക്ഷ്യമായി കണ്ണോടിച്ച വെബ്സ്റ്ററിന്‍റെ മനസ്സ് തെളിഞ്ഞു. അദ്ദേഹം തന്‍റെ വയലിന്‍ കയ്യിലെടുത്തു ആ സംഗീതാദ്ധ്യാപകനില്‍ നിന്നും വശ്യതയാര്‍ന്ന ഇതിന്‍റെ ഈണവും അപ്പോള്‍ത്തന്നെയുണ്ടായി. രണ്ടുപേരും കൂടി ആ പാട്ട് അന്ന് ഒന്നിച്ചുപാടി.

ശോഭയേറും നാടൊന്നുണ്ടതു, കാണാമേ ദൂരെ വിശ്വാസത്താല്‍