യേശുവിന്‍ സ്വരം കേള്‍ക്ക
സ്നേഹമായ് വിളിച്ചിടുന്നു
വേദനകള്‍ അവന്‍ നീക്കും
സ്വീകരിക്കേശുവിനെ
മകനേ, മകളേ
അവസരം ഇനി ഉണ്ടോ?
നിന്റെ പാപമെല്ലാം ക്രൂശിലവന്‍ വഹിച്ചു
നിന്റെ ശിക്ഷ എല്ലാം ക്രൂശിലവന്‍ സഹിച്ചു
ഇനി പാപത്തെ നീ സ്നേഹിക്കരുതേ
യേശുവെ സ്വീകരിക്ക
ക്ഷമിക്കാം എല്ലാരോടും മിത്രമാകട്ടെല്ലാരും
മറക്കാം പഴയതെല്ലാം ഉണക്കാം മുറിവുകളെ
ഇന്നേശുവിന്‍ പ്രിയ പൈതലായ്
പുതുജീവിതം തുടങ്ങാം