യേശുവിന്‍ സന്തതിയല്ലോ ഞാന്‍

യേശുവിന്‍ സന്തതിയല്ലോ ഞാന്‍

വിലനല്‍കി വീണ്ടെടുത്തെന്നെയവന്‍

ലോകത്തിനോ അന്ധകാരത്തിനോ

അധീനനല്ല ഞാനിനിമേല്‍

 

ഇല്ലേ ഇല്ല, പിശാചിനു കാര‍്യം

എന്നിലില്ല അവനവകാശം

എനിക്കുള്ള യാതൊന്നിന്‍മേലും

അവനില്ല കാര‍്യമൊന്നും

അവനിടമോ തെല്ലുമില്ല എന്നില്‍

വസിക്കുന്നതോ സര്‍വ്വശക്തന്‍ യേശു

ജയിക്കും ഞാന്‍ പരീക്ഷകളെല്ലാം

യേശുവിന്‍ കൂടെ വാഴും

യേശുവിന്‍ കൂടെ വാഴും

എന്നേശുവിന്‍ കൂടെ വാഴും

 

അനുഗ്രഹം എന്റെ അവകാശം

യേശുവിന്‍ പൈതല്‍ അല്ലോ ഞാന്‍

അനുഗമിക്കുന്നു ഞാന്‍ യേശുവിനെ

അനുഗ്രഹമോ അതു പിന്‍പേ വരും

 

 പ്രശ്നങ്ങളാകും പര്‍വ്വതങ്ങള്‍

എന്റെ മുന്നില്‍നിന്നും മാറിപ്പോകും

ശത്രുക്കളാം ശാപരോഗങ്ങളും

എന്നേക്കുമായ് എന്നെ വിട്ടുപോകും


 

34 യേശുവിന്‍ സന്തതിയല്ലോ ഞാന്‍ (RSV)