യേശു ജീവിക്കുന്നു

യേശു ജീവിക്കുന്നു

എന്റെ യേശു ജീവിക്കുന്നു

സൗഖ‍്യമുണ്ട്, വിടുതലുണ്ട്

എന്‍ യേശു ജീവിക്കയാല്‍

 

പാപക്ഷമ ഉണ്ടാകുന്നു

ആത്മരക്ഷ ഉണ്ടാകുന്നു

സ്വാതന്ത്ര‍്യം ഉണ്ടാകുന്നു

എന്‍ യേശു ജീവിക്കയാല്‍

 

രോഗങ്ങള്‍ മാറിടുന്നു

അത്ഭുതങ്ങള്‍ നടന്നിടുന്നു

സൃഷ്ടി നടന്നിടുന്നു

എന്‍ യേശു ജീവിക്കയാല്‍

 

ആഭിചാര ബന്ധനങ്ങളും

കടഭാര ശാപങ്ങളും

തകരുന്നു എന്നേക്കുമായ്

എന്‍ യേശു ജീവിക്കയാല്‍

 

ദുഷ്ട സ്വഭാവങ്ങളും

ശീലങ്ങളും മാറിടുന്നു

സല്‍ബുദ്ധി ഉണ്ടാകുന്നു

എന്‍ യേശു ജീവിക്കയാല്‍

 

കുടുംബ സമാധാനവും

ആത്മീയ സന്തോഷവും

സ്നേഹവും കവിഞ്ഞിടുന്നു

എന്‍ യേശു ജീവിക്കയാല്‍