വിശ്വാസക്കണ്ണുകളാല്‍ കാണുന്നു ഞാന്‍

വിശ്വാസക്കണ്ണുകളാല്‍ കാണുന്നു ഞാന്‍

യേശു ഒരുക്കുന്ന എന്‍ ഭവനം

കഷ്ടതയില്ല കണ്ണുനീരുമില്ല

നിത‍്യാനന്ദം തരും സീയോന്‍ ദേശം

 

എന്‍ നോട്ടം ലോകത്തിന്‍ മാനമല്ല

സ്വര്‍ഗ്ഗേ ലഭിക്കുന്ന മാന‍്യതയില്‍

ഈ ലോകം നല്‍കുന്ന പേരിലല്ല

ജീവപുസ്തകത്തിലെ പേരിലല്ലോ

 

അതു പ്രാപിക്കും ഞാന്‍ എന്‍ വീട്ടില്‍

ചേരും ഞാന്‍ യേശുവിന്‍ കൂടെ വാഴും ഞാന്‍

 

എന്‍ നോട്ടം ലോകത്തിന്‍ മോഹമല്ല

സ്വര്‍ഗ്ഗത്തിന്‍ നിത‍്യസൗഭാഗ‍്യമതില്‍

ഈ ലോകം ഒരുക്കും സൗധങ്ങളിലല്ല

കര്‍ത്താവൊരുക്കും മണിമാളികയില്‍

 

അതു പ്രാപിക്കും ഞാന്‍ എന്‍ വീട്ടില്‍

ചേരും ഞാന്‍ യേശുവിന്‍ കൂടെ വാഴും ഞാന്‍

 

എന്‍ നോട്ടം ഇവിടെ വിശ്രമമല്ല

ഈ ലോകം തരുന്ന സുഖവുമല്ല

വിശ്രമം അക്കരെനാട്ടിലല്ലോ

അവിടെ ഞാന്‍ ആനന്ദിച്ചാര്‍ക്കുമല്ലോ

 

അതു പ്രാപിക്കും ഞാന്‍ എന്‍ വീട്ടില്‍

ചേരും ഞാന്‍ യേശുവിന്‍ കൂടെ വാഴും ഞാന്‍


Audio file
Thumbnail image

60 വിശ്വാസക്കണ്ണുകളാല്‍ കാണുന്നു ഞാന്‍ (RSV)