വിടുതല്‍ ഉണ്ടാകട്ടെ എന്നില്‍

വിടുതല്‍ ഉണ്ടാകട്ടെ എന്നില്‍

വിടുതല്‍ ഉണ്ടാകട്ടെ

സൗഖ‍്യം ഉണ്ടാകട്ടെ  യേശുവിന്‍

നാമത്തില്‍ ഉണ്ടാകട്ടെ

 

ക്ഷീണം മാറിപ്പോകട്ടെ

രോഗം മാറിപ്പോകട്ടെ

 

ബലഹീനതകള്‍ മാറട്ടെ

പിരിമുറുക്കങ്ങള്‍ മാറട്ടെ

 

ഭയമെല്ലാം മാറിപ്പോകട്ടെ

ആശങ്കകള്‍ മാറിപ്പോകട്ടെ

 

കൈകള്‍ കാലുകള്‍ ബലപ്പെടട്ടെ

നാഡീ ഞരമ്പുകള്‍ ബലപ്പെടട്ടെ

 

അവയവങ്ങള്‍ എല്ലാം ജീവിക്കട്ടെ

സമ്പൂര്‍ണ്ണ സൗഖ‍്യം ഉണ്ടാകട്ടെ

 

വചനത്തിന്‍ ബലം എന്നില്‍ കവിഞ്ഞിടട്ടെ

ക്ഷീണിച്ച ആത്മാവും ജീവിക്കട്ടെ

 

യേശുവിന്‍ ശക്തി എന്നില്‍ നിറഞ്ഞിടട്ടെ

ക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ