വീരനാം ദൈവം കര്‍ത്തനവന്‍

വീരനാം ദൈവം കര്‍ത്തനവന്‍

അവനെന്റെ ബലം, ഗീതം

അവനെന്റെ ദൈവം സ്തുതിക്കും ഞാന്‍

സര്‍വ്വശക്തനാം ദൈവം താന്‍

 

 കൈവിടുകില്ലവനൊരു നാളും

വാക്കുപറഞ്ഞവനാം

ആകുല നേരത്തും അരികിലുള്ള

സര്‍വ്വശക്തനാം ദൈവം താന്‍

 

വഴിയറിയാതെ വലഞ്ഞിടുമ്പോള്‍

കൂടെ നടക്കുമവന്‍

തളരുമ്പോള്‍ തോളില്‍ വഹിക്കുമവന്‍

സര്‍വ്വശക്തനാം ദൈവം താന്‍