ഉടയവനേ എന്റെ പ്രിയ യേശുവേ

ഉടയവനേ എന്റെ പ്രിയ യേശുവേ

ക്രൂശില്‍ എനിക്കായി തകര്‍ന്നവനേ

 

കൈ വെടിഞ്ഞോ നിന്നെ സകലരും

മുഖം മറച്ചോ സ്വര്‍ഗ്ഗ താതനും

അതി വേദനയാല്‍ പിടയുന്നതും

എനിക്കായ് എന്നറിയുന്നു യേശുവേ

 

ഉന്നത ഭാവമെന്നില്‍ ഉടയട്ടെ

ഞാന്‍ എന്ന ഭാവവും തകര്‍ന്നിടട്ടെ

 

മറക്കുന്നു ഞാന്‍ എന്റെ മുറിവുകളെ

ക്ഷമിക്കുന്നു ഞാന്‍ പ്രിയരെല്ലാരോടും

 

വിശുദ്ധിക്കു ചേരാത്ത യാതൊന്നുമെ

താലോലിക്കില്ലെന്റെ ജീവിതത്തില്‍

 

ദൈവിക നീതിക്കു നിരക്കാത്തതായ്

ചെയ്യില്ല ഒന്നും ഞാന്‍ ഒരു നാളിലും

 

അന‍്യായമായ് ഒരു സമ്പാദ‍്യവും

വേണ്ടെനിക്കും എനിക്കുള്ളവര്‍ക്കും

 

ശോധന ചെയ്തു ഞാന്‍ എന്നെത്തന്നെ

നിന്‍ തിരുമേശയോട് അടുക്കുന്നിതാ