താങ്ങുവാനായ് ആരുമെ

താങ്ങുവാനായ് ആരുമെ

എനിക്കില്ലയെന്നാലും

ഏറ്റം ചാരെ യേശു എന്‍

സഹായമായ് വരും

 

ഇല്ല, നിരാശ ഇല്ലിനി

എനിക്കേശു ഉള്ളതാല്‍

 

മാര്‍ഗ്ഗമൊന്നും മുന്നിലായ്

കാണാതെ വന്നാലും

ചെങ്കടല്‍ പിളര്‍ന്നവന്‍

വന്‍ പാത തുറന്നിടും

 

കണ്ണുനീരിന്‍ താഴ്വരെ

ആശ്വാസം തേടുമ്പോള്‍

മൃത‍്യുവെ ജയിച്ചവന്‍

ശ്വാസമായ് വരും

 

തോല്‍വി ഏറ്റു മാറുവാന്‍

വന്‍ പ്രേരണ വന്നാല്‍

വിജയ വീരനാം യേശുവില്‍

എന്‍ ജയം സുനിശ്ചിതം


 

32 താങ്ങുവാനായ് ആരുമെ (RSV)