തമ്പേറിന്‍ താളത്തോടെ

തമ്പേറിന്‍ താളത്തോടെ

കൈത്താളമേളത്തോടെ

കര്‍ത്താവിനെ സ്തുതിച്ചിടാം

കര്‍ത്താവിന്‍ നാമം വാഴ്ത്തിടാം

 

ദൈവാധി ദൈവത്തിനു സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത്-

അവന്‍ കര്‍ത്താധി കര്‍ത്താവിനു സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍

 

സര്‍വ്വശക്തനു പാടി സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് -അവന്‍

സൃഷ്ടി കര്‍ത്താവിനു സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് -അവന്‍

 

സൗഖ‍്യദായകന് സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍

ജീവദായകന് സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍

 

നല്ല ഇടയന് സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് -അവന്‍

അപ്പം നല്‍കുന്നവന് സ്തോത്രം ചെയ് വിന്‍

നല്ലവനല്ലോ ദയ എന്നുമുള്ളത് - അവന്‍


25 തമ്പേറിന്‍ താളത്തോടെ (RSV)