സ്വര്‍ഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന

സ്വര്‍ഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന

ദൈവസ്നേഹത്തിന്‍ ആഴം കാണുന്നു ഞാന്‍

മറുവിലയായ് പ്രാണന്‍ നല്‍കിയ

എന്നെ നേടിയ മഹല്‍ സ്നേഹം

 

യേശുവേ ഈ എന്‍ ജീവിതം

പൂര്‍ണ്ണമായ് നിന്‍ കരങ്ങളില്‍

തരുന്നു പ്രിയനേ

എനിക്കില്ലവകാശമൊന്നും

 

പാപം ചെയ്തു ഞാന്‍ വീണ്ടും അകന്നെങ്കിലും

ഉള്ളം നീറി നീ എന്നെ തേടി വന്നു

കണ്ടെത്തി എന്നെ മാറോടണച്ചു

പാപം ക്ഷമിച്ചു, സ്വീകരിച്ചു

 

ക്രൂശും വഹിച്ചു മലമേല്‍ നടന്ന

രാജഘോഷയാത്രയതെനിക്കു വേണ്ടി

മുള്‍കിരീടം നിന്‍ പൊന്‍കിരീടമായ്

മരക്കുരിശോ സിംഹസനമായി


76 സ്വര്‍ഗ്ഗമഹത്വം വെടിഞ്ഞിറങ്ങി വന്ന (RSV)