പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

പരിശുദ്ധാത്മാവേ

എന്നിലൂടെ ഒഴുകണമേ

അഭിഷേകം പകരണമേ

ഇന്നീ സഭയില്‍ നിറയണമേ

 

എന്നിലെ തടസ്സങ്ങള്‍ ഞാന്‍ നീക്കാം

എന്നിലെ അശുദ്ധികള്‍ ഞാന്‍ നീക്കാം

 

ആദിമ സഭയില്‍ പകര്‍ന്നതുപോല്‍

അളവില്ലാതിന്നു പകരണമേ

 

ഉള്ളിലെ മുറിവുകള്‍ ഉണക്കണമേ

ഹൃദയത്തിന്‍ വേദന അകറ്റണമേ

 

പാപികള്‍ക്കനുതാപം വരുത്തണമേ

തണുത്തവരില്‍ അഗ്നി പകരണമേ

 

ആദ‍്യസ്നേഹം വിട്ടു മാറിയവര്‍

മടങ്ങിവരാന്‍ ശക്തി അയക്കണമേ

 

 അത്ഭുതങ്ങള്‍ അടയാളങ്ങളും

അതിശക്തമായിന്നു വെളിപ്പെടട്ടെ

 

അടിമനുകങ്ങളെ തകര്‍ക്കണമേ

ദേശത്തില്‍ വിടുതല്‍ നീ അയക്കണമേ


18 പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ (RSV)