പറയുക പറയുക പറയുക നാം

പറയുക പറയുക പറയുക നാം

ആശിക്കും അത്ഭുതം പറയുക നാം

ഉറപ്പിക്കുക അതു വിശ്വസിക്ക നാം

യേശുവിന്‍ നാമത്തില്‍ വിശ്വസിക്ക നാം

 

അശുദ്ധികള്‍ എല്ലാം നീങ്ങിടട്ടെ

വിശുദ്ധിയില്‍ നാം എന്നും നിലനില്‍ക്കട്ടെ

 

കെപ്പിന്റെ വേരുകള്‍ ഇളകിടട്ടെ

സ്നേഹത്തിന്‍ ഇഴകള്‍ ചേര്‍ന്നിടട്ടെ

 

ചോര്‍ച്ചകളെല്ലാം അടഞ്ഞിടട്ടെ

നഷ്ടങ്ങള്‍ ലാഭമായ് തീര്‍ന്നിടട്ടെ

 

രോഗത്തിന്‍ ബന്ധനം അഴിഞ്ഞിടട്ടെ

സമ്പൂര്‍ണ്ണ സൗഖ‍്യം ഉണ്ടായിടട്ടെ

 

ശാപത്തിന്‍ കെട്ടുകള്‍ തകര്‍ന്നിടട്ടെ

അനുഗ്രഹമാരി പെയ്തിടട്ടെ

 

ഭാവിയിന്‍ തടസ്സങ്ങള്‍ മാറിടട്ടെ

വഴികള്‍ വിശാലമായ് തീര്‍ന്നിടട്ടെ

 

പ്രതികൂലങ്ങള്‍ നമുക്കവസരങ്ങള്‍

അത്ഭുതം കാണാനുള്ളവസരങ്ങള്‍