ഞങ്ങള്‍ക്കുള്ളവന്‍ ദൈവം

ഞങ്ങള്‍ക്കുള്ളവന്‍ ദൈവം ഞങ്ങള്‍ക്കുള്ളവന്‍

ഞങ്ങളോ അവനുള്ളവര്‍

ശരണം തന്റെ ചിറകടിയില്‍

ഹാ! എത്ര ഭാഗ‍്യമിത്

 

ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ

ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ

ഞാനും എന്റെ കുടുംബവുമോ ഞങ്ങള്‍

യഹോവയെ സേവിക്കും

 

അനര്‍ത്ഥങ്ങളെ അണുവിട നീക്കി

കാത്തു കണ്‍മണിപോലെ

ഏറ്റവും അടുത്ത തുണയല്ലോ

ഹാ! എത്ര ഭാഗ‍്യമിത്

 

ഉറങ്ങുന്നില്ല അവന്‍ മയങ്ങുന്നില്ല

ഉറപ്പുള്ള കോട്ടയവന്‍

വലഭാഗത്തവന്‍ തണലല്ലോ

ഹാ! എത്ര ഭാഗ‍്യമിത്

 

താതനവന്‍ മക്കള്‍ ഞങ്ങള്‍

ഈ ബന്ധം ശാശ്വതമെ

നാഥനവന്‍ ഈ ഭവനമതില്‍

ഹാ! എത്ര ഭാഗ‍്യമിത്