നന്ദി നാഥാ നന്ദി നാഥാ

നന്ദി നാഥാ നന്ദി നാഥാ

നീയെന്നെ സ്നേഹിച്ചല്ലോ

ഇല്ലില്ല ആര്‍ക്കും സാധ‍്യമേയല്ല

ഈ ബന്ധം വേര്‍പിരിക്കാന്‍

 

യേശുവേ നിന്‍ നിത‍്യ സ്നേഹം

തന്നെന്നെ നീ നിന്റേതാക്കി

ഇല്ലില്ല ആര്‍ക്കും സാധ‍്യമേയല്ല

ഈ ബന്ധം വേര്‍പിരിക്കാന്‍

 

പാപത്തിന്‍ ചേറ്റില്‍ ആണ്ടിരുന്നെന്നെ

തേടിവന്ന സ്നേഹം നീ

ആര്‍ക്കും വേണ്ടാത്ത പാപിയാം എന്നെ

സ്വീകരിച്ച സ്നേഹം നീ

 

എല്ലാം നശിച്ച സാധുവാം എന്നില്‍

എല്ലാം തന്ന സ്നേഹം നീ

ജീവന്‍ നശിച്ച ആത്മാവില്‍ നിത‍്യ

ജീവന്‍ തന്ന സ്നേഹം നീ

 

ശല‍്യം എന്നെന്നെ ലോകം കണ്ടപ്പോള്‍

മൂല‍്യം തന്ന സ്നേഹം നീ

ശൂന‍്യത്തില്‍ നിന്നും മാന‍്യനായ് തീര്‍ത്ത

എത്ര നല്ല സ്നേഹം നീ


47 നന്ദി നാഥാ നന്ദി നാഥാ (RSV)