നമ്മുടെ അനുഗ്രഹം പലതും

നമ്മുടെ അനുഗ്രഹം പലതും

ശത്രു തട്ടിക്കൊണ്ടുപോയി

പോകാം അവന്‍ കോട്ടക്കുള്ളില്‍

ബലമായി പിടിച്ചെടുക്കാം

 

നീ കൊണ്ടുപോയ നന്‍മകള്‍

ഇപ്പോള്‍ തന്നെ മടക്കുക

ഒന്നും കുറയ്ക്കാതവയെല്ലാം

തിരികെ തരിക

 

എന്റെ ബുദ്ധിയും എന്‍ ആരോഗ‍്യവും

എല്ലാം ദൈവം തന്ന നന്മയല്ലോ

ആയതിന്‍മേല്‍ ഇനി നോട്ടം വക്കുവാന്‍ സാത്താനേ നിനക്കു കാര‍്യമില്ല

 

എന്റെ സമ്പത്തും എന്‍ സമാധാനവും

എല്ലാം ദൈവം തന്ന നന്മയല്ലോ

ആയതിന്‍മേല്‍ ഇനി നോട്ടം വയ്ക്കുവാന്‍ സാത്താനേ നിനക്കു കാര‍്യമില്ല

 

മക്കള്‍, മാതാപിതാക്കള്‍, ഭാര‍്യയും ഭര്‍ത്താവും എല്ലാം ദൈവം തന്ന നന്മയല്ലോ

ആയതിന്‍മേല്‍ ഇനി നോട്ടം വയ്ക്കുവാന്‍

സാത്താനേ നിനക്കു കാര‍്യമില്ല